മാഹി / കണ്ണൂർ: വിനോദസഞ്ചാരികൾക്ക് വേറിട്ട യാത്രാനുഭവം സമ്മാനിച്ചുകൊണ്ട് ഒളവിലം മോന്താൽ പുഴയിൽ 'ദി ട്രെയിൻ കഫേ'യുടെ (The Train Cafe) പുതിയ ഹൗസ് ബോട്ട് സർവീസ് പ്രവർത്തനം ആരംഭിച്ചു. പുഴയുടെ പ്രകൃതിഭംഗിയും മികച്ച ഭക്ഷണാനുഭവവും ഒരുമിക്കുന്ന ഈ നൂതന വിനോദസഞ്ചാര പദ്ധതി പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രാദേശിക ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് പുതിയ ഹൗസ് ബോട്ട് സർവീസ്. ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും വിനോദസഞ്ചാര മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
