മാഹി: തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘത്തിന്റെ തമിഴ്നാട്-പുതുച്ചേരി സംസ്ഥാന ക്യാമ്പ് ശനി, ഞായർ (നവംബർ 14, 15) ദിവസങ്ങളിൽ മാഹിയിൽ നടക്കും. കലാ-സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന വിവിധ പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് നാലിന് മാഹി ക്യാപിറ്റോൾ വെഡിങ് സെന്ററിൽ നടക്കുന്ന സാഹിത്യ സംവാദം പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് അഞ്ചിന് മാഹി ടാഗോർ പാർക്കിൽ നടക്കുന്ന സമാപന പൊതുസമ്മേളനം പ്രശസ്ത ചലച്ചിത്ര നടി രോഹിണി ഉദ്ഘാടനം ചെയ്യും.
