പന്തക്കൽ മൂലക്കടവ് പി.എം.ശ്രീ ഐ.കെ. കുമാരൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ മർദനമെന്ന് പരാതി; പൊലീസും ചൈൽഡ് ലൈനും കേസെടുത്തു

 


മാഹി: പന്തക്കൽ മൂലക്കടവ് പി.എം.ശ്രീ ഐ.കെ. കുമാരൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. കുട്ടിയുടെ മുതുകിൽ നട്ടെല്ലിന് മുകൾഭാഗത്തായി കൈ മടക്കിപ്പിടിച്ച് ശക്തമായി ഇടിച്ചെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.

മർദനത്തെ തുടർന്ന് നട്ടെല്ലിന് സമീപം പരിക്കേറ്റ കുട്ടിയെ ആദ്യം പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തിൽ രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പള്ളൂർ പൊലീസ് സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ