തലച്ചോറിലെ കാൻസർ ചികിത്സയിൽ വിപ്ലവകരമായ കണ്ടുപിടുത്തം; മാഹി സ്വദേശിനി ഡോ. ബിന്ദു അനിലേഷ് നായർക്ക് യു.എസ് പേറ്റന്റ്


മാഹി: തലച്ചോറിലെ കാൻസർ രോഗചികിത്സയ്ക്കായി നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത മാഹി ചാലക്കര സ്വദേശിനി ഡോ. ബിന്ദു അനിലേഷ് നായർക്ക് യു.എസ് പേറ്റന്റ് ലഭിച്ചു. ശരീരത്തിലെ ആരോഗ്യമുള്ള സാധാരണ കോശങ്ങൾക്ക് യാതൊരുവിധ ദോഷവും വരുത്താതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന ഗ്ലിയോബ്ലാസ്റ്റോമ (Glioblastoma) ചികിത്സാരീതിക്കാണ് ഈ സുപ്രധാന അംഗീകാരം ലഭിച്ചത്.

കഴിഞ്ഞ 14 വർഷമായി അമേരിക്കയിൽ ഗവേഷണം നടത്തിവരികയാണ് ഡോ. ബിന്ദു. 2023-ൽ യു.ഡബ്ല്യു മാഡിസൺ യൂണിവേഴ്സിറ്റിയിൽ (UW-Madison) ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിക്കുന്ന കാലയളവിലാണ് ഈ നൂതന ചികിത്സാരീതി വികസിപ്പിച്ചെടുത്തത്. യൂണിവേഴ്സിറ്റിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗവുമായി സഹകരിച്ചാണ് ഇതിനാവശ്യമായ പുതിയ ഉപകരണം രൂപപ്പെടുത്തിയത്. 2024-ൽ പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചിരുന്നതായും ഇപ്പോഴാണ് ഔദ്യോഗികമായി പേറ്റന്റ് ലഭിച്ചതെന്നും ഡോ. ബിന്ദു അറിയിച്ചു.

ചാലക്കരയിലെ പരേതനായ ഗംഗാധരൻ കിടാവിന്റെയും കൂടത്തിൽ കല്യാടൻ രാധയുടെയും മകളാണ് ഡോ. ബിന്ദു അനിലേഷ് നായർ.



വളരെ പുതിയ വളരെ പഴയ