ന്യൂ മാഹി (കണ്ണൂർ): പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മഹോത്സവം നവംബർ 17 മുതൽ ഡിസംബർ 26 വരെ (വൃശ്ചികം 1 മുതൽ ധനു 10 വരെ) ഭക്തിനിർഭരമായ വിവിധ പരിപാടികളോടെ ആഘോഷിക്കും.
നവംബർ 17 ചൊവ്വാഴ്ച വൈകിട്ട് 6.30-ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശ്രീമദ് ധർമ്മചൈതന്യ മഹോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മണ്ഡലകാലത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും മറ്റ് ആധ്യാത്മിക-സാംസ്കാരിക പരിപാടികളും നടക്കും.
