പുത്തലം ബ്രദേഴ്സ് ഫുട്ബോൾ ടൂർണമെന്റ്: KFTC ചാമ്പ്യന്മാർ; LANSA ഫുട്ബോൾ അക്കാദമി റണ്ണേഴ്സ് അപ്പ്


മാഹി: പുത്തലം ബ്രദേഴ്സിന്റെ നേതൃത്വത്തിൽ സുരൻ മാസ്റ്റർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കായി സംഘടിപ്പിച്ച അഞ്ചാമത് ഫുട്ബോൾ ടൂർണമെന്റിൽ KFTC ചാമ്പ്യന്മാരായി. നവംബർ 14, 15 തീയതികളിലായി മാഹി മൈതാനത്ത് നടന്ന ടൂർണമെന്റിൽ ഉത്തരമേഖലയിലെ എട്ട് പ്രമുഖ ഫുട്ബോൾ അക്കാദമികളാണ് മാറ്റുരച്ചത്.

ആവേശകരമായ ഫൈനൽ മത്സരം നിശ്ചിത സമയത്ത് സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ആറിനെതിരെ ഏഴ് (7-6) ഗോളുകൾക്ക് LANSA ഫുട്ബോൾ അക്കാദമിയെ പരാജയപ്പെടുത്തിയാണ് KFTC കിരീടം ചൂടിയത്.

സമാപന ചടങ്ങിൽ മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ വി. മിഥുൻ, മാഹി എം.എൽ.എ ടി. അശോക് കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. ചടങ്ങിൽ പുത്തലം ബ്രദേഴ്സ് ചെയർമാൻ നിധിൻ വിശ്വനാഥൻ സ്വാഗതവും, കൺവീനർ സാഗർ പി. നന്ദിയും രേഖപ്പെടുത്തി.



വളരെ പുതിയ വളരെ പഴയ