ശുചിത്വത്തിലും മാതൃകയായി ചൊക്ലി സബ്ജില്ലാ സ്കൂൾ കലോത്സവം

ഒളവിലം: കലാപ്രകടനങ്ങളുടെ മികവുകൊണ്ട് മാത്രമല്ല, മികച്ച സംഘാടനത്തിലും ശുചിത്വ പ്രവർത്തനങ്ങളിലും മാതൃകയായി ഒളവിലം രാമകൃഷ്ണ സ്കൂളിൽ നടന്ന ചൊക്ലി സബ്ജില്ലാ സ്കൂൾ കലോത്സവം.

മേളയുടെ അവസാന ദിനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനമാണ് നടന്നത്. ഹരിതകർമ്മ സേന അംഗങ്ങൾ, അധ്യാപകർ, സംഘാടകർ, നാട്ടുകാർ എന്നിവർ ഒരുമിച്ച് ചേർന്ന് സ്കൂളും പരിസരവും പൂർണ്ണമായും വൃത്തിയാക്കി. ശേഖരിച്ച മാലിന്യങ്ങൾ തുടർനടപടികൾക്കായി എം.സി.എഫിലേക്ക് മാറ്റി.

കലയും സംസ്കാരവും പരിസ്ഥിതി ബോധവും ഒരുപോലെ ഒത്തുചേർന്ന കലോത്സവം മറ്റ് സബ്ജില്ലകൾക്കും മാതൃകയായി.

 

വളരെ പുതിയ വളരെ പഴയ