മാഹിയിൽ കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു; മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു


മാഹി: തീവ്ര സ്തനാർബുധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മലബാർ കാൻസർ കെയർ സൊസൈറ്റി, പള്ളൂർ ശ്രീനാരായണ വിദ്യാഭ്യാസ സാംസ്ക്കാരിക സമിതി, കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഫോർ പെയിൻ & പാലിയേറ്റീവ് കെയർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പള്ളൂർ ശ്രീനാരായണ ഹൈസ്കൂളിൽ വെച്ച് നടന്ന പരിപാടി മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഫോർ പെയിൻ & പാലിയേറ്റീവ് കെയർ രക്ഷാധികാരിയും മുൻ എം.എൽ.എയുമായ ഡോ. വി. രാമചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.സി.സി.എസ് മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ ചടങ്ങിൽ കാൻസർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

ശ്രീനാരായണ വിദ്യാഭ്യാസ സാംസ്ക്കാരിക സമിതി പ്രസിഡന്റ് പി.വി. കുമാർ ചടങ്ങിന് സ്വാഗതവും കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ പവിത്രൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.



വളരെ പുതിയ വളരെ പഴയ