മാഹി: ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ കാമ്പയിന്റെ ഭാഗമായി മാഹി സി.എച്ച്. സെന്ററിൽ യോഗം ചേർന്നു. ചന്ദ്രികയുടെ മണ്ഡലം നിരീക്ഷകനും എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റുമായ എം.എ. കരീം സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു.
മുസ്ലീം ലീഗ് മാഹി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.കെ. ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാഹി സി.എച്ച്. സെന്റർ പ്രസിഡന്റ് എ.വി. യൂസുഫ്, ഇബ്രാഹിം കുട്ടി ചൊക്ലി, ജനതാ ലത്തീഫ്, എ.വി. അൻസാർ, മുഹമ്മദ് ഇഫ്ത്യാസ്, കെ.പി. സിദ്ധീഖ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
