ദേശീയ ബാലശാസ്ത്ര കോൺഗ്രസ്: മാഹിയിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ ദേശീയതലത്തിലേക്ക്


32-ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മാഹിയിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ വിഭാഗത്തിൽ കസ്തൂർബാ ഗാന്ധി ഗവൺമെന്റ് ഹൈസ്കൂളിലെ ഋതുപർണ വി.എസും, സീനിയർ വിഭാഗത്തിൽ ജവഹർലാൽ നെഹ്റു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആരോൺ ടെനിസനുമാണ് ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടിയത്.

2027 ജനുവരി രണ്ടാം വാരത്തിൽ ഉത്തരാഖണ്ഡിലെ റായ്‌പൂർ ഐ.ഐ.ടിയിൽ വെച്ച് നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഇവർ പ്രൊജക്ട് അവതരണം നടത്തും. കസ്തൂർബാ ഗാന്ധി ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപിക ഷമീദ, ജവഹർലാൽ നെഹ്റു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ശ്രീപ്രിയ എന്നിവരാണ് വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകിയത്.


വളരെ പുതിയ വളരെ പഴയ