തെരുവുനായയെ സൈക്കിൾ കൊണ്ട് തടഞ്ഞ് എട്ടുവയസ്സുകാരൻ; മാഹിയിൽ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


മാഹി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആക്രമിക്കാനെത്തിയ തെരുവുനായയെ സൈക്കിൾ കൊണ്ട് തടഞ്ഞ് എട്ടുവയസ്സുകാരൻ. മാഹി പള്ളൂർ ഇടയിൽ പീടികയിൽ ഷമീമ മഹലിലെ കുട്ടികളാണ് തെരുവുനായയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

വീട്ടുമുറ്റത്ത് സൈക്കിളിലിരുന്ന എട്ടുവയസ്സുകാരനൊപ്പം മറ്റു കുട്ടികളും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി തെരുവുനായ കുട്ടികൾക്ക് നേരെ പാഞ്ഞടുത്തത്. നായയുടെ വരവ് കണ്ട് കുട്ടികൾ പരിഭ്രാന്തരായെങ്കിലും, പതറാതെ നിന്ന ജ്യേഷ്ഠൻ സൈക്കിൾ മുന്നിലേക്ക് നീക്കി നായയെ തടയുകയും സഹോദരങ്ങളെയും മറ്റു കുട്ടികളെയും സുരക്ഷിതരാക്കുകയും ചെയ്തു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് എട്ടുവയസ്സുകാരന്റെ ധൈര്യവും സമയോചിതമായ ഇടപെടലും ഏവരുടെയും പ്രശംസ നേടുന്നത്. നായ കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുന്നതും കുട്ടി സൈക്കിൾ ഉപയോഗിച്ച് അതിനെ പ്രതിരോധിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.



വളരെ പുതിയ വളരെ പഴയ