മാഹി: എഴുത്തുകാരൻ സോമൻ മാഹിയുടെ 'സ്വർഗ്ഗം' എന്ന നാടക സമാഹാരത്തിന്റെ പുസ്തക പ്രകാശനവും 'ശീതക്കാറ്റ്' എന്ന ടെലിഫിലിമിന്റെ പോസ്റ്റർ പ്രകാശനവും നടന്നു. മാഹി പ്രസ് ക്ലബ്ബിലെ സി. എച്ച്. ഗംഗാധരൻ സ്മാരക ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിന്റെ ഉദ്ഘാടനം മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് നിർവ്വഹിച്ചു. അഡ്വ. ടി. അശോക് കുമാർ എം.എൽ.എ. പുസ്തകത്തിന്റെയും പോസ്റ്ററിന്റെയും പ്രകാശന കർമ്മം നിർവ്വഹിച്ചു.
അഡ്വ. പി. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലക്കര പുരുഷു പുസ്തക പരിചയം നടത്തി. എം. എ. കൃഷ്ണൻ, എം. അജയകുമാർ, അനീഷ് മടപ്പള്ളി, കെ. സതീഷ് ബാബു, സി. കെ. രാജലക്ഷ്മി, പി. കൃഷ്ണപ്രസാദ്, എ. സി. എച്ച്. അഷ്റഫ്, പ്രൊഫ. കെ. ഇ. ഇസ്മയിൽ, സുജൻ പന്തക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രതി രവീന്ദ്രൻ സ്വാഗതവും ഗ്രന്ഥകാരൻ സോമൻ മാഹി നന്ദിയും പറഞ്ഞു.
