മാഹി ബൈപാസ് ടോൾപ്ലാസയിലെ ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്ന് പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തേരി വണ്ണാത്തിമൂല പുത്തൻപുരയിൽ പി ഷിജിൻ, പിണറായി വെണ്ടുട്ടായി ഹരിക്കിരണം ഹൗസിൽ ജിഷ്ണു, പന്തക്കൽ ഋതു രാഗം ഹൗസിൽ അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയായിരുന്ന പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസിൽ കൂടുതൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് തലശ്ശേരി പോലീസ് അറിയിച്ചു.
