എസ്.ഐ.ആർ വിഷയത്തിൽ കെ.കെ. രമ എം.എൽ.എയുടെ വസതിയിലേക്ക് ബി.ജെ.പി. മാർച്ച്; പോലീസുമായി ഉന്തും തള്ളും


ഒഞ്ചിയം: വടകര എം.എ.എൽ. കെ.കെ. രമയുടെ വസതിയിലേക്ക് ബി.ജെ.പി. ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. 'എസ്.ഐ.ആർ. പദ്ധതി തെറ്റാണെങ്കിൽ വടകര എം.എൽ.എ. രാജി വെക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു മാർച്ച്.

മാർച്ച് കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാംദാസ് മണലേരി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ആറിനെതിരെ പ്രതിഷേധിക്കുന്നവർ സ്ഥാനം രാജിവെക്കാതെ സമരരംഗത്ത് തുടരുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെയും എം. എ. ബേബിയുടെയും അഭിപ്രായം മാനിച്ച് കേരളത്തിലെ ഇടത്-വലത് എം.എൽ.എമാർ രാജി വെക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് അഭിജിത്ത് കെ. പി. അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അമൽ രാജ്, ബി.ജെ.പി. ജില്ലാ സെക്രട്ടറി പി. പി. വ്യാസൻ എന്നിവർ സംസാരിച്ചു. ബി.ജെ.പി. ജില്ലാ ഭാരവാഹികളായ പ്രീത പി. കെ., ശോഭ ആയാടത്തിൽ, അനിൽ കുമാർ വി. പി., രവീന്ദ്രൻ തെറ്റത്ത്, അതുൽ ആനന്ദ്, ജയകുമാർ കെ. പി., ശശിധരൻ തോട്ടത്തിൽ, ടി. പി. വിനീഷ്, അജിത്ത് കുമാർ ടി., സജീവൻ ടി. കെ., രമേഷ് കുമാർ, കെ. പി. രതീഷ്, അക്ഷയ് കൃഷ്ണ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

കെ.കെ. രമയുടെ വസതിക്ക് സമീപം വെച്ച് പോലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.



വളരെ പുതിയ വളരെ പഴയ