മാഹി: പുതുച്ചേരി സർക്കാർ മാഹി മേഖലയിലെ റേഷൻ കാർഡുടമകൾക്കായി അനുവദിച്ച ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ സൗജന്യ ഗോതമ്പ് വിതരണം നാളെ മുതൽ ആരംഭിക്കും. ഒക്ടോബർ 31 വരെ റേഷൻ കടകൾ വഴി ഗോതമ്പ് കൈപ്പറ്റാവുന്നതാണെന്ന് മാഹി സിവിൽ സപ്ലൈസ് സൂപ്രണ്ട് അറിയിച്ചു.
പ്രതിമാസം രണ്ടു കിലോ വീതം രണ്ട് മാസത്തേക്ക് ആകെ നാല് കിലോ ഗോതമ്പാണ് വിതരണം ചെയ്യുന്നത്. സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായുള്ള റേഷൻ കാർഡുടമകൾ ഒഴികെയുള്ള എല്ലാ കാർഡുടമകൾക്കും ഈ ആനുകൂല്യം ലഭ്യമാകും. രാവിലെ 09:00 മണി മുതൽ ഉച്ചയ്ക്ക് 01:00 മണി വരെയും ഉച്ചയ്ക്ക് ശേഷം 02:00 മണി മുതൽ വൈകുന്നേരം 06:00 മണി വരെയുമാണ് വിതരണ സമയം.
പുതുച്ചേരി സർക്കാർ പുതുതായി നടപ്പിലാക്കിയ ആധാറുമായി ബന്ധിപ്പിച്ച ഇ-പോസ് (EPoS) സംവിധാനം വഴി മാത്രമായിരിക്കും റേഷൻ വിതരണം നടക്കുക. സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
* റേഷൻ കട നമ്പർ 1, 2, 6, 7: 7306899601
* റേഷൻ കട നമ്പർ 3, 4, 5, 8: 9496602025