മാഹി: കോൺഗ്രസ് സജീവ പ്രവർത്തകനും വാർഡ് കമ്മിറ്റി ഭാരവാഹിയുമായിരുന്ന പള്ളിപ്പറമ്പത്ത് റിനേഷിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. റിനേഷിന്റെ സ്വവസതിയിലെ സ്മൃതിമണ്ഡപത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്.
ചാലക്കര 6, 8 വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം മാഹി മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ പി. പി. വിനോദൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് കെ. മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത്, മഹിള കോൺഗ്രസ് പ്രസിഡന്റ് ശോഭ പി. ടി. സി., സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം. കെ., ശ്രീജയൻ എം., മുഹമ്മദ് സർഫാസ്, ജിതേഷ് വി. കെ., എം. സദാനന്ദൻ, സന്ദീപ് കെ. വി. തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
