മാഹി: ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷൻ പരിധിയിൽ വരുന്ന അംഗങ്ങളുടെ വീടുകളിലേക്കുള്ള നെയിം ബോർഡുകളുടെ വിതരണോദ്ഘാടനം നടന്നു. അസോസിയേഷൻ പ്രസിഡന്റ് ശൈലജ മഠത്തിലിന് ആദ്യ ബോർഡ് കൈമാറിക്കൊണ്ട് മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ശ്യാം സുന്ദർ സംസാരിച്ചു. അസോസിയേഷന്റെ വിവിധ ഭാരവാഹികളും പ്രദേശത്തെ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
