പെട്രോൾ പമ്പ് തൊഴിലാളികളുടെ ശമ്പള വർധനവ്; ഈ മാസം 23 ന് മാഹി ആർ എ ഓഫീസിലേക്ക് സംയുക്ത തൊഴിലാളി യൂണിയൻ മാർച്ചും ധർണ്ണയും

 


മാഹി: പെട്രോൾ പമ്പ് തൊഴിലാളികളുടെ ശമ്പളം അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഈ മാസം 23 ന് മാഹി ആർ എ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം നിലവിലെ ശമ്പളം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ സമരരംഗത്തിറങ്ങുന്നത്. വിഷയം ഉന്നയിച്ച് ആറ് മാസം മുൻപ് മാഹിയിലെ ഭരണാധികാരികൾക്കും മാനേജ്‌മെന്റിനും നിവേദനം നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

പ്രശ്നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ ഒക്ടോബർ 22 ന് അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് നടത്താനും, 23 ന് രാവിലെ 11 മണിക്ക് മാഹി അഡ്മിനിസ്ട്രേറ്റർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കാനും സംയുക്ത തൊഴിലാളി യൂണിയൻ യോഗത്തിൽ തീരുമാനമായി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.

ഐഎൻടിയുസി നേതാവ് കെ. മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിഐടിയു നേതാവ് ടി. സുരേന്ദ്രൻ, ബിഎംഎസ് നേതാക്കളായ സത്യൻ ചാലക്കര, കെ.ടി. സത്യൻ എന്നിവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ