മാഹിയിൽ ജയ് ഹിന്ദ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു


മാഹി: മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ജയ് ഹിന്ദ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മാഹിയിൽ ഗാന്ധിജയന്തി ആഘോഷിച്ചു. മാഹി ടാഗോർ പാർക്കിന് സമീപമുള്ള മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

ഗാന്ധി ജയന്തി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മുൻ മാഹി സി. ഇ. ഒ. പി. സി. ദിവാനന്ദൻ നിർവ്വഹിച്ചു. കെ. പി. അശോക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി. രാജേന്ദ്രൻ, കാഞ്ചന നാണു, മുഹമ്മദ് സർഫാസ്, കെ. പി. രജീലേഷ് തുടങ്ങിയവർ സംസാരിച്ചു. ജിജേഷ് കുമാർ ചാമേരി സ്വാഗതവും അച്ചുത് സജിത്ത് നാരായണൻ നന്ദിയും പറഞ്ഞു.



വളരെ പുതിയ വളരെ പഴയ