മയ്യഴി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം; ലഹരിസംഘങ്ങളും പിടിച്ചുപറിക്കാരും ഭീഷണിയാകുന്നതായി പരാതി


അഴിയൂർ: മയ്യഴി റെയിൽവേ സ്റ്റേഷൻ നവീകരിച്ച് യാത്രക്കാർക്കായി തുറന്നുകൊടുത്തെങ്കിലും സ്റ്റേഷൻ വളപ്പിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. രാത്രികാലങ്ങളിൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് മദ്യപസംഘങ്ങളുടെയും പിടിച്ചുപറിക്കാരുടെയും ശല്യം രൂക്ഷമാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. രാത്രി പത്ത് മണിക്ക് ശേഷം സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ വലിയ ഭയത്തോടെയാണ് കഴിയുന്നത്.

മയ്യഴി ബസിലിക്ക ദേവാലയത്തിലെ തിരുനാൾ മഹോത്സവം ആരംഭിക്കാനിരിക്കെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് റെയിൽവേ സ്റ്റേഷനെ ആശ്രയിച്ച് എത്തുന്നത്. തീർത്ഥാടകർക്കും സാധാരണ യാത്രക്കാർക്കും ഭയരഹിതമായി യാത്ര ചെയ്യാൻ രണ്ട് പ്ലാറ്റ്‌ഫോമുകളിലും മുഴുവൻ സമയവും പോലീസിന്റെയോ റെയിൽവേ സംരക്ഷണ സേനയുടെയോ (ആർ.പി.എഫ്) സേവനം ഉറപ്പാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും യാത്രികരുടെയും ആവശ്യം.

 

വളരെ പുതിയ വളരെ പഴയ