മാഹി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയന്റെ (KSSPU) ആഭിമുഖ്യത്തിൽ "നാമൊരു കുടുംബം" എന്ന ആശയത്തിലൂന്നി കുടുംബസംഗമവും ആദരസമർപ്പണവും സംഘടിപ്പിച്ചു. കെ. എസ്. എസ്. പി. യു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി ടി. രമണി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വെച്ച് പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി, എഴുത്തുകാരൻ മേഘനാഥൻ അഴിയൂർ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് ശ്രീമതി സി. എച്ച്. മീനാക്ഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ. കെ. ഇ. ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി.
വി. പി. സുരേന്ദ്രൻ മാസ്റ്റർ, പി. കെ. ദാസൻ, അസീസ് മാഹി, മേഘനാഥൻ അഴിയൂർ, ശശിധരൻ പി. സി. എച്ച്., പി. കെ. ബാലൻ, കെ. എം. ചന്ദ്രി, എ. വിജയരാഘവൻ, വി. പി. അനിൽകുമാർ, ടി. കെ. ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
