കനത്ത മഴ: ഈസ്റ്റ് പള്ളൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു


പള്ളൂർ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടർന്ന് ഈസ്റ്റ് പള്ളൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള കിണർ പൂർണ്ണമായി ഇടിഞ്ഞുതാഴ്ന്നു. കുളത്തിൽ മീത്തൽ താഴെക്കുനിയിൽ ഉത്തമന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ കിണറാണ് ശക്തമായ മഴയിൽ പൂർണ്ണമായി അമർന്നുപോയത്.

സംഭവത്തെ തുടർന്ന് മാഹി തഹസിൽദാർ വളവിൽ മനോജ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്നുണ്ടായേക്കാവുന്ന വലിയ അപകടസാധ്യത ഒഴിവാക്കുന്നതിനായി കിണർ പൂർണ്ണമായും മണ്ണിട്ട് മൂടാൻ അധികൃതർ നിർദ്ദേശം നൽകി.

വളരെ പുതിയ വളരെ പഴയ