മാഹി: രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന പെരിങ്ങാടി റെയിൽവേ ലെവൽ ക്രോസിൽ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് രാജ്യസഭാ എം.പി. സി. സദാനന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് എം.പിയെ സന്ദർശിച്ച് നിവേദനം കൈമാറിയത്.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ, വിഷയം പഠിച്ച് ഇടപെടുന്നതിനായി രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ ജനറൽ കൺവീനറും ഗ്രാമപഞ്ചായത്ത് അംഗവുമായ ടി. എച്ച്. അസ്‌ലം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.
കണ്ണൂർ ജില്ലയിൽ നിന്നുള്ള മറ്റ് ജനപ്രതിനിധികളെയും വരും ദിവസങ്ങളിൽ സന്ദർശിച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ചടങ്ങിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. എ. ഷർമിരാജ്, പഞ്ചായത്ത് അംഗങ്ങളായ വൈശാഖ് മുരളീധരൻ, എം. പ്രജീഷ്, അനീഷ് കൊള്ളുമ്മൽ, ഒ. വി. സുഭാഷ്, ഷാജി കൊള്ളുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
