മാഹി : മാഹിസെയ്ൻ്റ് തെരേസ ബസിലിക്കയിലെ തിരുനാളിൻ്റെ ഭാഗമായി മാതൃഭൂമി പ്രസിദ്ധീകരിച്ച മാഹീലമ്മ - മാഹി സെയ്ൻ്റ് തെരേസ ബസിലിക്ക തിരുനാൾ പ്രത്യേക പതിപ്പ് 2026 മാഹിയിൽ പുറത്തിറക്കി. മാഹി ബസിലിക്കയിൽ നടന്ന ചടങ്ങിൽ മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ, മാഹീലമ്മ പതിപ്പ് ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിന് നൽകി പ്രകാശനം ചെയ്തു.
മയ്യഴി മാതാവിനെക്കുറിച്ച് എത്ര എഴുതിയാലും പറഞ്ഞാലും തീരില്ലെന്ന് എം.മുകുന്ദൻ പറഞ്ഞു. അത്രമാത്രം അനുഭവങ്ങളും ഓർമ്മകളുമാണുള്ളത്.
എല്ലാവർഷവും തിരുനാൾ നമുക്ക് നൽകുന്ന ഒരു സന്ദേശമുണ്ട്. നമ്മളിൽ നിന്ന് കാരുണ്യം, സ്നേഹം, നന്മ ഇതെല്ലാം ചോർന്നു പോകാതെ സംരക്ഷിക്കപ്പെടണമെന്നതാണ് ആ സന്ദേശം. പെരുന്നാൾ അടുക്കുകയാണെല്ലോ.... കൂടുതൽ കൂടുതൽ തീർഥാടകർ ബസിലിക്കയിലേക്ക് വരും. അവരെയെല്ലാം ചേർത്തു പിടിക്കാൻ നമുക്ക് സാധിക്കട്ടെയെന്നും മുകുന്ദൻ പറഞ്ഞു.
മാഹി ബസിലിക്കയെയും വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയെയും കൂടുതൽ തെളിമയോടെ ജനങ്ങലിലേക്ക് എത്തിക്കുന്ന മാതൃഭൂമിയുടെ പ്രവർത്തനങ്ങളെ എത്ര ശ്ലാഘിച്ചാലും മതിയാവില്ലെന്ന് മാഹി ബസിലിക്ക റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് പറഞ്ഞു.മാഹീലമ്മ തിരുനാൾ പതിപ്പ് സമഗ്രമാക്കിയ എഴുത്തുകാരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. മാതൃഭൂമി റീജ്യണൽ മാനേജർ ജഗദീഷ്. ജി
സീനിയർ സർക്കുലേഷൻ മാനേജർ കെ.എം. ശരത്, മീഡിയ സൊലൂഷൻസ് (പ്രിൻ്റ്) ഡപ്യൂട്ടി മാനേജർ കെ. ധനിഷ്, ന്യൂസ് എഡിറ്റർ രഞ്ജിത്ത് ചാത്തോത്ത്, സബ് എഡിറ്റർ അലീന മേരി സൈമൺ, വന്യ ജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി, മാഹി എം.ജി.ജി.എ കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. ആൻ്റണി ഫെർണാണ്ടസ്, സഹവികാരി ബിനോയ് എബ്രഹാം, പാരിഷ് കൗൺസിൽ സെക്രട്ടറി പോൾ ഷിബു, ജോയിൻ്റ് സെക്രട്ടറി മോനിഷ അനൂപ്, ജോസ് ബേസിൽ ഡിക്രൂസ്, ഷാജി പിണക്കാട്ടിൽ എന്നിവർ സംബന്ധിച്ചു.
