മാഹി: വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കന്നി സംക്രമ മഹോത്സവം സെപ്റ്റംബർ 14 മുതൽ 18 വരെ ആഘോഷിക്കും.
സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 10.00-നും 10.30-നും മധ്യേ ക്ഷേത്ര കർമ്മി രമേശന്റെ കാർമ്മികത്വത്തിൽ തറവാട്ട് കാരണവർ എൻ. ജയരാജ് മഹോത്സവത്തിന് കൊടിയേറ്റും. തിങ്കളാഴ്ച രാവിലെ 5.30 മുതൽ വിവിധ വിശേഷാൽ പൂജകളും നടക്കും.
അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന ആത്മീയ-സാംസ്കാരിക പരിപാടികളും തിറയോട്ടങ്ങളും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
