മാഹി: പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി ജില്ലാ മുസ്ലിം യൂത്ത് ലീഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എ.വി. സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തകരുടെയും അനുഭാവികളുടെയും യോഗത്തിലാണ് പുതിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.
പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കുന്ന സാഹചര്യത്തിൽ യൂത്ത് ലീഗ് പ്രവർത്തനം ഊർജ്ജിതമാക്കാനും മുഴുവൻ വാർഡുകളിലും കമ്മിറ്റികൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് തലങ്ങളിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
പുതിയ ഭാരവാഹികൾ:
* പ്രസിഡന്റ്: മുഹമ്മദ് ഷമീം പന്തക്കൽ
* ജനറൽ സെക്രട്ടറി: മുഹമ്മദ് ഫസലു പി. (മാഹി)
* ട്രഷറർ: ഇമ്രാൻ ഇസ്മായിൽ (ഗ്രാമത്തി)
* വൈസ് പ്രസിഡന്റുമാർ: ഫായിസ് പി., ഷഫീർ അലി എ.വി., മുഹമ്മദ് യാസിൻ
* സെക്രട്ടറിമാർ: അൻസാർ പി., ഷഫീർ മൊയ്തു, സഫ്വാൻ സി.
ഇവർക്ക് പുറമെ ആദിൽ ചാലക്കര, മുജീബ് എം.കെ. (അറവിലത്തെ പാലം), ശമ്മാസ് ബി.പി., നഹതിൽ, സാദിഖ് പി., ഹാറൂൺ, സിറാജ് പുത്തൻപുരയിൽ, മുഹമ്മദ് യാസീൻ, റിഫാത് എന്നിവരെ പ്രവർത്തിക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
യോഗത്തിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ. ബദറുദ്ദീൻ, പുതിയ ഭാരവാഹികളായ മുഹമ്മദ് ഷമീം പന്തക്കൽ, മുഹമ്മദ് ഫസൽ, കെ. അൻസാർ തുടങ്ങിയവർ സംസാരിച്ചു.
