സാമൂഹിക പ്രവർത്തകൻ പന്തക്കൽ റസാഖ് അന്തരിച്ചു


മാഹി: പന്തക്കലിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കോൺഗ്രസ് സജീവ പ്രവർത്തകനുമായിരുന്ന റസാഖ് അന്തരിച്ചു. ദീർഘകാലം പന്തക്കൽ മേഖലയിലെ ചുമട്ടുതൊഴിലാളിയായിരുന്നു. സംസാരശേഷിക്ക് പരിമിതിയുണ്ടായിരുന്ന അദ്ദേഹം ആംഗ്യഭാഷയിലൂടെയാണ് മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്.

നാട്ടിലെ എല്ലാ പൊതുപരിപാടികളിലും സജീവസാന്നിധ്യമായിരുന്ന അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച മൂലക്കടവിൽ നടന്ന ശ്രീ നാരായണ ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ റസാഖിന് അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയുമായിരുന്നു.



വളരെ പുതിയ വളരെ പഴയ