മാഹി: ഫ്രഞ്ച് ഭരണാധികാരികൾക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച പി.കെ. ഉസ്മാൻ മാസ്റ്ററുടെ 102-ാം ജന്മദിന വാർഷികം ആഘോഷിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി ചാലക്കര സ്കൂളിൽ സ്ഥാപിച്ച പി.കെ. ഉസ്മാൻ മാസ്റ്ററുടെ പ്രതിമയിൽ 'സഹപാഠി' കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. സംഘടനയുടെ പ്രസിഡന്റ് സജിത്ത് പായറ്റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രമുഖ ഗാന്ധിയൻ കിഴന്തൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാനാധ്യാപകൻ കെ.വി. മുരളിധരൻ, നസ്രീൻ ഭാനു, ചാലക്കര പുരുഷു, കെ.വി. സന്ദീവ്, കെ.പി. വത്സൻ, കെ. ചിത്രൻ, ആനന്ദ് കുമാർ പറമ്പത്ത്, കെ.പി. സജീവൻ, എ.സി. ഗംഗാധരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
