ഓണനിലാവിൽ ഒത്തുചേർന്ന് വിമുക്തഭടന്മാർ; മാഹിയിൽ ഓണാഘോഷം സംഘടിപ്പിച്ചു


മാഹി: നാഷണൽ എക്സ്-സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി മാഹി യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാഹിയിലെ എക്സ്-സർവീസ്മെൻ ഹാളിൽ നടന്ന പരിപാടി യൂണിറ്റ് പ്രസിഡന്റ് പി. കെ. സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ മുതിർന്ന വിമുക്തഭടൻ കെ. ബാലൻ ഉദ്ഘാടനം ചെയ്തു. കേണൽ വിനോദ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു ഓണസന്ദേശം നൽകി.

ചടങ്ങിൽ മുൻ പ്രസിഡന്റ് കെ. വിജയൻ, വനിതാ ഫോറം പ്രസിഡന്റ് രഷിത, ജയപ്രകാശ്, നളിനി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി മോഹനൻ കിടാവ് സ്വാഗതവും കെ. ബാലൻ നായർ നന്ദിയും രേഖപ്പെടുത്തി.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം തിരുവാതിരക്കളി, കരോക്കെ ഗാനമേള തുടങ്ങി വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. സ്നേഹബന്ധങ്ങൾ പുതുക്കിയ ആഘോഷ പരിപാടികൾ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് സമാപിച്ചത്.



വളരെ പുതിയ വളരെ പഴയ