അഴിയൂരിൽ സന്നദ്ധ രക്തദാന ക്യാമ്പും ഫയർ & റെസ്ക്യൂ ക്ലാസും നാളെ നടക്കും

 


ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതൃത്വത്തിൽ കോറോത്ത് റോഡ് കൂട്ടായ്മ സംഘടിപ്പിക്കുന്ന രണ്ടാമത് സന്നദ്ധ രക്തദാന ക്യാമ്പും ഫയർ & റെസ്ക്യൂ ബോധവൽക്കരണ ക്ലാസും നാളെ അഴിയൂർ അത്താണിക്കൽ സെൻട്രൽ എൽപി സ്കൂളിൽ വെച്ച് നടക്കും.

ക്യാമ്പിന്റെ ഉദ്ഘാടനം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ സുക്ഫാന ഷമീറ പി പി നിർവഹിക്കും. രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് പി പി റിയാസ് (98954 718 47), അശോകൻ പറമ്പത്ത് (9400040030), അജിത്ത് (9747471919) എന്നിവരെ ബന്ധപ്പെടാം.

 

വളരെ പുതിയ വളരെ പഴയ