മാഹി: പുതുച്ചേരി സർക്കാർ മയ്യഴി മേഖലയ്ക്കായി അനുവദിച്ച സൗജന്യ റേഷൻ അരി വിതരണം സെപ്റ്റംബർ 2 മുതൽ 15 വരെ വിവിധ റേഷൻ കടകളിലൂടെ നടക്കും. 2026 ഫെബ്രുവരി മുതൽ മെയ് വരെയുള്ള നാല് മാസത്തെ അരി വിതരണമാണ് ഇപ്പോൾ നടക്കുന്നത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെയുമായിരിക്കും വിതരണം.
ചുവപ്പ് കാർഡുടമകൾക്ക് പ്രതിമാസം 20 കിലോ വീതം ആകെ 80 കിലോയും, മഞ്ഞ കാർഡുടമകൾക്ക് പ്രതിമാസം 10 കിലോ വീതം ആകെ 40 കിലോയുമാണ് നാലു മാസത്തേക്ക് ലഭിക്കുക. സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ആധാറുമായി ബന്ധിപ്പിച്ച ഇ-പോസ് (EPoS) സംവിധാനത്തിലൂടെയാണ് വിതരണം നടക്കുന്നത്.
സൗജന്യ റേഷൻ വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
* റേഷൻ കട നമ്പർ 1, 2, 6, 7: 7306899601
* റേഷൻ കട നമ്പർ 3, 4, 5, 8: 9496602025
