മാഹിയിൽ റസിഡൻസ് അസോസിയേഷനുകൾക്ക് കൂടുതൽ പ്രസക്തി: എം.എൽ.എ


മാഹി: കേരളത്തിൽ ഓരോ പ്രദേശത്തെയും ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ നിലവിലുണ്ട്. എന്നാൽ മാഹിയിൽ കൗൺസിലർ സംവിധാനം ഇല്ലാത്തതിനാൽ പ്രദേശവാസികളുടെ ആവശ്യങ്ങളും പരാതികളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ റസിഡൻസ് അസോസിയേഷനുകൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മാഹി എം.എൽ.എ ടി. അശോക് കുമാർ പറഞ്ഞു. ഓരോ പ്രദേശത്തും റസിഡൻസ് അസോസിയേഷനുകൾ രൂപീകരിച്ച് ശക്തിപ്പെടുത്തേണ്ടത് മാഹിയുടെ പ്രത്യേക സാഹചര്യത്തിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വെസ്റ്റ് പള്ളൂർ, ചാലക്കര മഹാത്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. പ്രസിഡന്റ് സിയാദിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ മുഖ്യാതിഥിയായി. ജെ.എഫ്.ആർ.എ പ്രസിഡന്റ് ഷാജി പിണക്കാട്ട്, മഹാത്മ റസിഡൻസ് അസോസിയേഷൻ ട്രഷറർ രസ്ന അരുൺ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി രൂപേഷ് ബ്രഹ്മം സ്വാഗതവും എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് തമന്ന നന്ദിയും പറഞ്ഞു.ഓണസദ്യ, ഗാനമേള, തിരുവാതിര, വിവിധ ഓണക്കളികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രവീൺ കെ.വി., രാജൻ ടി.പി., പ്രദീപൻ കെ.വി., കലേഷ്, സജില, സംഗീത, ശശി എ.വി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ