ചൊക്ലിയിൽ അപകടഭീഷണി ഉയർത്തി വൈദ്യുതി പോസ്റ്റ്: അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ

 


പാറാൽ-ചൊക്ലി റോഡിൽ താഴെ ചൊക്ലി മാർവൽ പെട്രോൾ പമ്പും പ്രിയ സൈക്കിൾ ഷോപ്പും കഴിഞ്ഞ് വലതുവശത്തേക്ക് തിരിയുന്ന റോഡിലെ വൈദ്യുതി പോസ്റ്റ് വൻ അപകടഭീഷണി ഉയർത്തുന്നു. ചരിഞ്ഞും അപകടകരമായ അവസ്ഥയിലും നിൽക്കുന്ന പോസ്റ്റ് വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണിയാണെന്ന് പ്രദേശവാസികൾ പറയുന്നു.

തിരക്കേറിയ റോഡിൽ ഏതെങ്കിലും തരത്തിലുള്ള ആളപായമോ വലിയ അപകടങ്ങളോ ഉണ്ടാകുന്നതിന് മുൻപ് കെഎസ്ഇബി അധികൃതർ ഇടപെട്ട് പോസ്റ്റ് പരിശോധിച്ച് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ അടിയന്തര ആവശ്യം.

 

വളരെ പുതിയ വളരെ പഴയ