സംവിധായകൻ എം. പത്മകുമാറിന്റെ പുതിയ ചിത്രത്തിന് മാഹിയിൽ തുടക്കം; അമല പോൾ നായികയാകുന്നു


മാഹി: പ്രശസ്ത സംവിധായകൻ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മാഹിയിൽ പൂജയോടെ തുടക്കമായി. പൂർണ്ണമായും സ്ത്രീ കേന്ദ്രീകൃത പ്രമേയം പറയുന്ന ചിത്രത്തിൽ അമല പോളാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ മാഹിയിൽ വെച്ച് സിനിമാ രംഗത്തെ പ്രമുഖരുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു. ശക്തമായ കഥാപാത്ര പശ്ചാത്തലമുള്ള ചിത്രത്തിൽ വേറിട്ടൊരു മേക്കോവറിലാകും അമല പോൾ എത്തുന്നത്.

വിവിധ ഘട്ടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കുന്ന സിനിമയിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 



വളരെ പുതിയ വളരെ പഴയ