അഡ്വ ടി അസഫലിക്ക് മയ്യഴിയുടെ സ്നേഹാദരവ് ഒക്ടോബർ നാലിന്


 മാഹി: കേരള സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ അഡ്വ ടി അസഫലിക്ക് സബർമതി ഇന്നോവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകുന്നു. ഒക്ടോബർ നാലിന് മാഹി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ്, മുൻ എം എൽ എ രമേശ് പറമ്പത്ത് എന്നിവർ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു. പി സി ദിവാനന്ദനാണ് സംഘാടക സമിതി ചെയർമാൻ. സജിത്ത് നാരായണൻ ജനറൽ കൺവീനറായും കെ കെ അനിൽകുമാർ ട്രഷററായും മുഹമ്മദ് മുബാഷ് കോർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

പി സി ദിവാനന്ദന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ് ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ രമേശ് പറമ്പത്ത്, ചാലക്കര പുരുഷു, ജിജേഷ് ചാമേരി, സജിത്ത് നാരായണൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ