മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ 84വയസിന്റെ നിറവിൽ

 തലശേരി: മലയാള സാഹിത്യത്തെ ലോകത്തോളം ഉയർത്തിയ മയ്യഴിയുടെ പ്രിയ കഥാകാരൻ എം മുകുന്ദൻ ശതാഭിഷേക നിറവിൽ. കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കടന്നുവരുന്ന ഈ ജന്മദിനത്തിൽ പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. 1942 സെപ്തംബർ 10ന് ഫ്രഞ്ച് മയ്യഴിയിൽ മണിയമ്പത്ത് കൃഷ്ണന്റെയും കൊറുമ്പാത്തിയമ്മയുടെയും മകനായാണ് അദ്ദേഹത്തിന്റെ ജനനം. കുട്ടിക്കാലത്തെ ഏകാന്തതയിൽ നിന്ന് വാക്കുകളെ സ്വപ്നം കണ്ടുതുടങ്ങിയ അദ്ദേഹം 1962ൽ ഡൽഹിയിൽ വച്ചാണ് ആദ്യ കഥയായ 'നിരത്ത്' പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ, പ്രവാസം തുടങ്ങി നിരവധി മികച്ച കൃതികൾ മലയാളത്തിന് സമ്മാനിച്ചു.

നൂറു വർഷം മുൻപുള്ള മയ്യഴിയെ പശ്ചാത്തലമാക്കിയുള്ള പുതിയ നോവലിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ. ഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽ നിന്ന് ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ശേഷം പള്ളൂരിലെ വീടായ മണിയമ്പത്താണ് അദ്ദേഹത്തിന്റെ താമസം. സാഹിത്യലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം നിരവധി പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ