മാഹി: പോണ്ടിച്ചേരി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാഹി മണ്ഡലം കമ്മിറ്റി സർവകലാശാല വൈസ് ചാൻസലർക്കും പരീക്ഷാ കൺട്രോളർക്കും നിവേദനം നൽകി.
വർഷങ്ങൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തത് കാരണം ഉന്നത പഠനം, തൊഴിൽ അവസരങ്ങൾ, വിദേശ വിദ്യാഭ്യാസം എന്നിവയ്ക്ക് വിദ്യാർത്ഥികൾ കടുത്ത പ്രയാസം നേരിടുകയാണെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. വിഷയം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്നതാണെന്നും നടപടികൾ വേഗത്തിലാക്കി മുഴുവൻ വിദ്യാർത്ഥികൾക്കും ബിരുദ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് രവിചന്ദ്രൻ, സംസ്ഥാന ഐടി കോ കൺവീനർ റെജീഷ് കുട്ടാമ്പള്ളി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മഗിനേഷ് മഠത്തിൽ, തൃജേഷ് കെഎം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.
