സസ്റ്റെനോവ 2026 ശാസ്ത്ര പ്രദർശനം നടന്നു

 


മാഹി: പന്തക്കൽ ജനീസിസ് കിഡ്സ് ഇന്റർനാഷണൽ സ്കൂളിൽ 'സസ്റ്റെനോവ 2026' ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. ഗിന്നസ് റെക്കോർഡ് ജേതാവും മാഹി നഗരസഭ ഓഫീസ് മാനേജരുമായ എം. പ്രവീൺകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. 2026-ലെ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചെമ്പ്ര ജിഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ് എ. വി. സിന്ധു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

സ്കൂൾ പ്രധാന അധ്യാപിക സിൽജ ചന്ദ്രൻ, എ. വി. സിന്ധു ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു. നിരവധിയായ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ