"നമ്മൾ 2026": ഭിന്നശേഷിക്കാരുടെ ചതുർദിന സഹവാസ ക്യാമ്പ് ഓഗസ്റ്റ് 22 മുതൽ പെരിങ്ങാടിയിൽ നടക്കും


പെരിങ്ങാടി: പാറാൽ ടെസ്റ്റാ റിഹാബ്സും പെരിങ്ങാടി കൈത്താങ്ങും സംയുക്തമായി അൽ ഫലാഹ് ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാരുടെ കൂട്ടായ്മ 'നമ്മൾ - 2026' ചതുർദിന സഹവാസ ക്യാമ്പ് ഓഗസ്റ്റ് 22 മുതൽ 25 വരെ പെരിങ്ങാടി അൽ ഫലാഹ് കോളേജിൽ വെച്ച് നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 22 ന് വൈകുന്നേരം 5 മണിക്ക് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചലന പരിമിതികൾ കൊണ്ടും മറ്റു അസുഖങ്ങളാലും വീടുകൾക്കുള്ളിൽ ജീവിതം ഒതുങ്ങിപ്പോയവർക്ക് പുറംലോകത്തെ കാഴ്ചകൾ കാണാനും സമാന സാഹചര്യങ്ങളിലുള്ള മറ്റുള്ളവരുമായി ഇടപഴകാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. പ്രവേശനം തികച്ചും സൗജന്യമായ ഈ ക്യാമ്പിൽ മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, ഗാനമേള, മാജിക് ഷോ, കോമഡി പ്രോഗ്രാം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.

80-ഓളം പേർ പങ്കാളികളാകുന്ന ക്യാമ്പിനെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ കൈത്താങ്ങ് പ്രസിഡന്റ് പി.പി. ബഷീർ, ടെസ്റ്റാ റിഹാബ്സ് ജനറൽ സെക്രട്ടറി പി.എൻ. പ്രദീഷ്, ട്രഷറർ ഹസീന അബ്ദുൾ നാസർ, വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂസ്സ എന്നിവർ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ