മാഹിയിൽ സൗജന്യ റേഷനരി വിതരണം ആഗസ്റ്റ് 31 വരെ നടക്കും

 


മാഹി: മാഹി സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള സൗജന്യ റേഷനരി വിതരണം ആഗസ്റ്റ് 31 വരെ നടക്കും. 2025 ഡിസംബർ, 2026 ജനുവരി മാസങ്ങളിലെ വിഹിതമാണ് വിതരണം ചെയ്യുന്നത്. ചുവപ്പ് കാർഡിന് മാസം 20 കിലോ വീതം രണ്ടു മാസത്തേക്ക് 40 കിലോയും, മഞ്ഞ കാർഡിന് മാസം 10 കിലോ വീതം രണ്ടു മാസത്തേക്ക് 20 കിലോയുമാണ് ലഭിക്കുക. സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായുള്ള കാർഡുടമകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

വിവിധ റേഷൻ കടകൾ വഴി ആഗസ്റ്റ് 19 ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആരംഭിച്ച വിതരണം ആഗസ്റ്റ് 31 വരെ തുടരും. അവധി ദിവസങ്ങൾ ഒഴികെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെയുമാണ് വിതരണ സമയം. ആധാറുമായി ബന്ധിപ്പിച്ച ഇ-പോസ് (EPOS) സംവിധാനം വഴി മാത്രമായിരിക്കും റേഷൻ നൽകുക. കൂടുതൽ വിവരങ്ങൾക്ക് 7306899601, 9496602025 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

 

വളരെ പുതിയ വളരെ പഴയ