മാഹി പാലം ബസ് സ്റ്റോപ്പിന് സമീപം മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.


ന്യൂമാഹി: മാഹി പാലം ബസ് സ്റ്റോപ്പിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. ആഗസ്റ്റ് എട്ടിനാണ് മൃതദേഹം കണ്ടെത്തിയത്.

ഏകദേശം 165 സെന്റീമീറ്റർ ഉയരവും ഇരുനിറവുമുള്ളയാളാണ്. ഇടത് മുലക്കണ്ണിന് മുകളിലും താഴെയുമായി കറുത്ത കാക്കപ്പുള്ളിയുണ്ട്. കറുപ്പും വെള്ളയും ചാരനിറവും കലർന്ന സ്വെറ്ററും കാവി മുണ്ടുമാണ് വേഷം.

മൃതദേഹം നിലവിൽ തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ന്യൂ മാഹി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ: 0490 2356688, 8848299959.


വളരെ പുതിയ വളരെ പഴയ