മാഹി: ചരിത്രപ്രസിദ്ധമായ മാഹി കല്ലാപ്പള്ളി മഖാം ഉറൂസ് മുബാറക് ഓഗസ്റ്റ് 15 മുതൽ 19 വരെ നടക്കും. പരിപാടിയുമായി ബന്ധപ്പെട്ട മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക്കിൽ വിവിധ മതസൗഹാർദ്ദ ചടങ്ങുകളും പ്രാർത്ഥനാ മജ്‌ലിസുകളും നടക്കും.
ഉറൂസ് പരിപാടികളുടെ വിവരങ്ങൾ വിശദീകരിക്കുന്നതിനായി സംഘാടകർ വാർത്താസമ്മേളനം നടത്തി. റമീസ് സഖാഫി, ഇബ്രാഹിം മുസ്‌ലിയർ, സയ്യിദ് എൻ.പി., ഖാലിദ് മല്ലാളി, അബ്ദുൽ ഫത്താഹ് ദുബായ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തജനങ്ങളാണ് ഉറൂസ് ദിനങ്ങളിൽ മഖാമിലേക്ക് എത്തുന്നത്.
