ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചിങ്ങമാസാചരണത്തിന് ഭക്തിനിർഭരമായ തുടക്കം. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 17 വരെ നീണ്ടുനിൽക്കുന്ന ചിങ്ങമാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ദിവസവും രാവിലെ 6 മുതൽ 6.30 വരെ കൃഷ്ണപ്പാട്ട് പാരായണം നടക്കും.
രേണുക വിനയൻ, ഷാജീഷ് സി.ടി.കെ. എന്നിവരാണ് കൃഷ്ണപ്പാട്ട് പാരായണത്തിന് നേതൃത്വം നൽകുന്നത്.
ആചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഭക്തന്റെ വഴിപാടായി കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും നടന്നു. ചടങ്ങുകളിൽ നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
