മാഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പള്ളൂർ ടൗണിൽ പ്രഭാത ഭേരിയും തുടർന്ന് പള്ളൂർ ഇന്ദിരാ ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രെജിലേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം.കെ., ജിജേഷ് കുമാർ ചാമേരി, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ്, ഷെജിൻ കെ.ടി. തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.
