മാഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനം ചൂടിക്കൊട്ട രാജീവ് ഭവൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. രാജ്യത്തിന്റെ വികസനത്തിനും ആധുനിക ഇന്ത്യയുടെ വളർച്ചയ്ക്കും രാജീവ് ഗാന്ധി നൽകിയ സംഭാവനകൾ അനുസ്മരിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
സാങ്കേതികവിദ്യ, വിദ്യാഭ്യാസം, യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ രാജീവ് ഗാന്ധി കൊണ്ടുവന്ന നവീന ആശയങ്ങൾ ഇന്നും രാജ്യത്തിന്റെ പുരോഗതിക്ക് വഴികാട്ടിയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം മാഹി മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി. വിനോദൻ ഉദ്ഘാടനം ചെയ്തു. മാഹി മേഖലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ് സ്വാഗതം ആശംസിച്ചു. ഷെജിൻ കെ.ടി., കെ.എം. പവിത്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
