പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസിന് കീഴിൽ നാളെ വൈദ്യുതി മുടങ്ങും.

 


പള്ളൂർ: പാറാൽ-ചൊക്ലി റോഡിലെ ഗ്രാമത്തി പള്ളിക്ക് സമീപമുള്ള മരം മുറിച്ചുമാറ്റുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ ജൂലൈ 30 വ്യാഴാഴ്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസിന്റെ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വൈദ്യുതി മുടങ്ങുക. ഗവ. ആശുപത്രി, ഇരട്ടപ്പിലാക്കൂൽ, നാമത്ത് റോഡ്, ഗ്രാമത്തി, രജിസ്ട്രാർ ഓഫീസ് എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി/പവർ ഡിപ്പാർട്ട്മെന്റ് അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ