അത് പുലിയല്ല; അഴിയൂരിലെ ജനങ്ങളുടെ ആശങ്കയ്ക്ക് വിരാമമിട്ട് വനംവകുപ്പ്

 


അഴിയൂർ ഭാഗത്ത് പുലിയെ കണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകളിൽ വിശദീകരണവുമായി വനംവകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പുലിയെ കണ്ടതായി സംശയം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ വലിയ പരിഭ്രാന്തിയിലായിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രദേശത്ത് വിശദമായ പരിശോധന നടത്തി. സ്ഥലത്തുനിന്നും കണ്ടെത്തിയ കാൽപ്പാടുകൾ പരിശോധിച്ചതിൽ നിന്നാണ് കണ്ണിൽപ്പെട്ടത് പുലിയല്ലെന്ന് വനപാലകർ സ്ഥിരീകരിച്ചത്. അതിനാൽ പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ