സംഗീതം പൂമഴയായി പ്രതിഭകൾക്ക് അനുസ്മരണം; മാഹിയിൽ സലിൽ ചൗധരി - എസ്.പി.ബി സ്മരണാഞ്ജലി സംഘടിപ്പിച്ചു


മാഹി: ഭാരതീയ സംഗീതമുള്ളിടത്തോളം കാലം എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നാദവിസ്മയം ജനമനസ്സുകളിൽ അനശ്വരമായി നിലനിൽക്കുമെന്നും, ശാസ്ത്രീയ സംഗീതത്തിന്റെയും നാടോടി ഈണങ്ങളുടെയും അപൂർവ്വ മിശ്രണം കൊണ്ട് സമ്പന്നമായിരുന്നു സലിൽ ചൗധരിയുടെ ഈണങ്ങളെന്നും കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് സംഘടിപ്പിച്ച സലിൽ ചൗധരി - എസ്.പി. ബാലസുബ്രഹ്മണ്യം അനുസ്മരണ സംഗീത രാവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ സംഗീതജ്ഞൻ കെ.കെ. രാജീവ് അധ്യക്ഷത വഹിച്ചു. ഗായകൻ കെ.കെ. ഷാജ് സ്വാഗതവും വയലിനിസ്റ്റ് വേണു മാസ്റ്റർ നന്ദിയും പറഞ്ഞു. സംഗീത പ്രതിഭകളുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷം അവരുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ സംഗീത വിരുന്നും അരങ്ങേറി.



വളരെ പുതിയ വളരെ പഴയ