ഉംറ നിർവ്വഹിക്കുന്നതിനിടെ മലയാളി മക്കയിൽ നിര്യാതനായി


ചൊക്ലി: ഉംറ നിർവ്വഹിക്കുന്നതിനായി മക്കയിലെത്തിയ ചൊക്ലി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. വാളാട്ട് ത്വയ്യിബയിൽ ടി.പി. മഹമ്മൂദ് (70) ആണ് നിര്യാതനായത്. പരേതനായ നാമത്ത് കണ്ടി കാദറാണ് പിതാവ്.ഭാര്യ: സക്കീന മൂതൂർമീത്തൽ.മക്കൾ: മഹജിന, മുഹ്സിന, മഹഫൂസ്, മുഫീല.മരുമക്കൾ: അനസ് (പുന്നോൽ), സലീം (ചാലക്കര), ഫൈജസ് (മേനപ്രം), നെബ്ല (ചാലക്കര).സഹോദരങ്ങൾ: കുഞ്ഞലു, ഷാഹിദ, നജ്മ, അബൂബക്കർ (എബി), ഷാഹിന.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കം മക്കയിൽ നടന്നു.



വളരെ പുതിയ വളരെ പഴയ