ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക് മാഹി ശാഖയുടെ പന്ത്രണ്ടാം വാർഷികാഘോഷം: യു.ജയൻ മാസ്റ്റർ മയ്യഴിക്ക് സിദ്ധിച്ച സംഗീതരത്നം: ചാലക്കര പുരുഷു


മാഹി: സാഹിത്യത്തിലും, ചിത്രകലയിലും, സിനിമയിലുമെല്ലാം അതിപ്രശസ്തരായ പ്രതിഭകൾക്ക് പിറവി നൽകിയ മയ്യഴി, സംഗീത ലോകത്തിന് സമ്മാനിച്ച അമൂല്യ രത്നമാണ്. കഴിഞ്ഞ അമ്പത്തിയഞ്ച് വർഷങ്ങളായി ഉത്തര കേരളത്തിലെ സംഗീത വേദികളിൽ നിറദീപ്തി ചൊരിയുന്ന വിഖ്യാത സംഗീതജ്ഞൻ യു ജയൻ മാസ്റ്റരെന്ന് കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.

ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക് മാഹി ശാഖയുടെ പന്ത്രണ്ടാം വാർഷികാഘോഷം മാഹി സി.എച്ച്. ഗംഗാധരൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.. 

അഡ്വ. ഇ. നാരായണൻ നായർ (വടകര) അദ്ധ്യഷത വഹിച്ചു. രാജ്കുമാർ ,പ്രേംകുമാർ ലോകനാർകാവ്, ആനന്ദൻ പുതുപ്പണം, സി.രേഷ്മ, തബലിസ്റ്റ് സുരേഷ് ബാബു സംസാരിച്ചു.

ബി.എസ്.എസ്. ദേശീയ അവാർഡ് ജേതാവും ജപ മ്യൂസിക്കിന്റെ രക്ഷാധികാരിയുമായ അഡ്വ. ഇ നാരായണൻ നായർക്ക് സംഗീതജ്ഞൻ യു ജയൻ മാസ്റ്റർ പൊന്നാടയും, ഉപഹാരവും സമ്മാനിച്ചു. തുടർന്ന് സംഗീതജ്ഞൻ യു ജയൻ മാസ്റ്ററും ശിഷ്യരും അവതരിപ്പിച്ച സംഗീത പരിപാടികളും അരങ്ങേറി.

വളരെ പുതിയ വളരെ പഴയ